ADVERTISEMENT

കുളത്തൂപ്പുഴ∙ നാടിന്റെ കായിക പ്രതീക്ഷകൾ ഉയരങ്ങളിലെത്തിച്ച പഞ്ചായത്ത് സ്റ്റേഡിയം കാടുകയറി നശിച്ചിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായിരുന്ന സീതാറാം കേസരി 1990ൽ ദേശീയോദ്ഗ്രഥന ക്യാംപിനു തിരിതെളിച്ച വേദിയുള്ള സ്റ്റേഡിയം നവീകരിക്കാൻ പദ്ധതികളുമില്ല. സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഇൻഡോർ സ്റ്റേഡിയമായി നവീകരിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം വന്ന വഴി പോയി.

മുൻ ഭരണസമിതിയുടെ പ്രഖ്യാപനം ഭരണത്തുടർച്ചയോടെ അധികാരമേറ്റ പുതിയ ഭരണസമിതി അറിഞ്ഞ മട്ടില്ല. കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പട്ടണത്തിൽ അടക്കം പഞ്ചായത്തിന് ഒരു സ്റ്റേഡിയം ഇല്ലെന്നിരിക്കെയാണ് അവഗണനയും കാടുകയറിയത്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളുടെ മേളകൾ അടക്കമുള്ള പരിപാടികൾക്കും സൗകര്യമുളള സ്ഥലം സ്റ്റേഡിയം മാത്രമായിട്ടും നവീകരണത്തിൽ അനാസ്ഥ തന്നെ.

കാലപ്പഴക്കത്തിൽ തകർന്ന വേദി പുതുക്കിപ്പണിതും സ്റ്റേഡിയത്തിന്റെ സംരക്ഷണം ഉറപ്പാക്കിയും നവീകരണം നടത്തുമെന്ന പതിവു മറുപടികൾ കേട്ടു കായികപ്രേമികൾ മടുത്തു. സ്റ്റേഡിയത്തിലേക്കുള്ള തകർന്ന റോഡിനു പോലും പഞ്ചായത്തു ഫണ്ടിൽ പണമില്ല. കോവിഡ് വ്യാപനത്തോടെ ക്രിക്കറ്റ്, വോളിബോൾ പ്രേമികളും വരാത്തതോടെ സ്റ്റേഡിയം കാടുകയറിയ ദുരവസ്ഥയിലെത്തിച്ചു. പഞ്ചായത്തിന്റെ ശുചിത്വ പരിപാടിയിൽനിന്നും സ്റ്റേഡിയത്തെ കൈവിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com