ADVERTISEMENT
കൊല്ലം∙ അറിവ് നേടാൻ പ്രായം തടസ്സമല്ല എന്ന സന്ദേശം പകർന്ന കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥിയമ്മയ്ക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രിയും. 105-ാം വയസ്സിൽ നാലാം ക്ലാസിൽ ചേർന്ന  ഭാഗീരഥി അമ്മയുടെ വിയോഗത്തെത്തുടർന്നു പ്രധാനമന്ത്രി കുടുംബാംഗത്തിനു കത്ത് അയച്ചു.  പ്രായത്തിനു കീഴ്പ്പെടുത്താനാകാത്ത അഭിനിവേശം കാട്ടിയ ഭാഗീരഥിയമ്മ തലമുറകൾക്കു പ്രചോദനമാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി വിയോഗത്തിൽ ദുഃഖവും രേഖപ്പെടുത്തി. രാജ്യത്തെ മുതിർന്ന പഠിതാവെന്ന നിലയ്ക്കു പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ പരാമർശത്തോടെ ഭാഗീരഥിയമ്മ ശ്രദ്ധേയയായിരുന്നു. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരവും ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com