ADVERTISEMENT

കൊല്ലം ∙ ചേർച്ച കണ്ടതിനെത്തുടർന്നു കൊല്ലത്തു നങ്കൂരമിട്ട കപ്പലിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മറ്റന്നാൾ കപ്പലിന്റെ യാത്ര പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം തിരുവനന്തപുരം ഐഎസ്ആർഒയ്ക്കുള്ള കാർഗോയുമായി കൊല്ലത്തേക്കു പുറപ്പെടാനൊരുങ്ങിയ കപ്പൽ ഇപ്പോഴും മുംബൈയിൽ കിടക്കുകയാണ്.

കഴിഞ്ഞമാസം 9 നാണ് കപ്പലിൽ കാർഗോ കയറ്റിയത്. പല തവണ യാത്ര തുടരാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ മുംബൈയിൽ തീരം വിടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 2നു പുറപ്പെടാനായിരുന്നു ഒടുവിൽ തീരുമാനിച്ചത്. അതു മാറ്റി വയ്ക്കേണ്ടി വന്നു. പനാമ റജിസ്ട്രേഷൻ ഉള്ള ഹോങ്ദേ എന്ന കപ്പലാണ് അറ്റകുറ്റപ്പണിക്കായി ഔട്ടർ ആങ്കറേജിൽ നങ്കൂരമിട്ടത്. കൊച്ചിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

ഇറാനിൽ നിന്നു സിംഗപ്പൂർ വഴി ചൈനയിലേക്ക് 41,287 ടൺ സ്റ്റീൽ ബുള്ളറ്റുമായി പോവുകയായിരുന്നു കപ്പൽ. 178 മീറ്റർ നീളമുള്ള കപ്പലിന്റെ കാർഗോ രണ്ടിലാണ് ചോർച്ചയുണ്ടായത്. കപ്പലിൽ 19 ജീവനക്കാരുണ്ട്. 16 ചൈനക്കാരും 3 വിയറ്റ്നാംകാരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com