ADVERTISEMENT
കൊട്ടാരക്കര ∙ വനിത എസ്ഐമാർ തമ്മിൽ കയ്യാങ്കളി. കൈയ്ക്കു പരുക്കേറ്റ എസ്ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ പൊലീസ് വനിത സെല്ലിലാണു സംഭവം. എസ്ഐമാർ തമ്മിൽ സീനിയോറിറ്റി സംബന്ധമായ തർക്കം നേരത്തേ നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണു സംഘർഷമെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി കെ.ബി.രവി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോടു റിപ്പോർട്ട് തേടി. അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി ബി.വിനോദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com