ADVERTISEMENT

ഓയൂർ ∙ കോടികളുമായി മുങ്ങിയ ധനകാര്യ സ്ഥാപന ഉടമയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതം . ഉടൻ വലയിൽ ആകുമെന്ന് സൂചന. പ്രതികൾ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിലയിരുത്തൽ. ഓയൂരിലും മരുതമൺപള്ളിയിലും കാർത്തിക ഫിനാൻസ് എന്ന പേരിൽ ധനകാര്യ സ്ഥാപനം നടത്തി വന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാർത്തികയിൽ പൊന്നപ്പനും ഭാര്യ ശാന്തകുമാരിയും കഴിഞ്ഞ മാസം 31 ന് ആണ് ഇടപാടുകാരുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും രണ്ടു കോടിയോളം രൂപയുടെ നിക്ഷേപവുമായി സ്ഥാപനം പൂട്ടി മുങ്ങിയത്.

ഒട്ടേറെ ആളുകളിൽ നിന്നും 1.5 കോടിയലധികം രൂപ നിക്ഷേപമായും 200 പേരിൽ നിന്ന് 500 പവനോളം ആഭരണങ്ങളും പണയമായി സ്വീകരിച്ചിട്ടുണ്ട്. സ്വർണം പണയം വച്ചവരിൽ പലരും പണയ വസ്തു തിരികെ എടുക്കുന്നതിന് പണം അടയ്ക്കുകയും അവരോടെല്ലാം 31 ന് സ്വർണം തിരികെ കൊടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിക്ഷേപം പിൻവലിക്കുന്നതിനും സ്വർണപ്പണയം എടുക്കുന്നതിനുമായി ആളുകൾ എത്തിയപ്പോഴാണ് പൊന്നപ്പനും ഭാര്യയും മുങ്ങിയതായി ഇടപാടുകാർ അറിയുന്നത്. തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ പണയമെടുത്ത സ്വർണാഭരണങ്ങളും, ഇവരുടെ പേരിലുള്ള വസ്തുക്കളും ഈട് നൽകി കെഎസ്എഫ്ഇയിൽ നിന്നും 86 ലക്ഷം രൂപ വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്.ഇരുവരും സംസ്ഥാനം വിട്ടു പോയിട്ടില്ലെന്നും വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് വരുന്നതായിട്ടാണ് അന്വേഷണ സംഘത്തിന് വിവരം . പ്രതികളെ ഉടൻ പിടികൂടാൻ കഴിയും എന്ന നിഗമനത്തിലാണ് പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com