ADVERTISEMENT

പാരിപ്പള്ളി∙ മാതാവിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്യാനെത്തിയവരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. പാരിപ്പള്ളി പാമ്പുറം ചിറയിൽ പുത്തൻവീട്ടിൽ ഉണ്ണിയെ (45) നെഞ്ചിൽ കുത്തേറ്റ നിലയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിയുടെ സഹോദരിയുടെ മകൻ കല്ലുവാതുക്കൽ മാടൻ പൊയ്ക ചരുവിള പുത്തൻവീട്ടിൽ അനന്തകുമാറിനെ (23) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ മാടൻ പൊയ്കയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

പൊലീസ് പറയുന്നത്: മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയത് ചോദിക്കാനായാണ് ഉണ്ണിയും മറ്റ് മൂന്നു സഹോദരങ്ങളും കൂടി സഹോദരി പുത്രനായ അനന്തകുമാറിന്റെ വീട്ടിൽ എത്തിയത്. വാക്കേറ്റത്തിനിടെ ഉണ്ണിയെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇൻസ്പെക്ടർ അൽ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കല്ലുവാതുക്കൽ നിന്നും പിടി കുടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com