ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ഇന്നലെ 3180 പേർ കരുതൽ വാക്സീൻ (മൂന്നാം ഡോസ്) സ്വീകരിച്ചു. വരും ദിവസങ്ങളിൽ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതീക്ഷ. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള  രോഗമുള്ളവർ എന്നിവർക്കാണ് വാക്സീൻ വിതരണം ചെയ്യുന്നത്.

ജില്ലയിൽ നാൽപതിനായിരത്തോളം ആരോഗ്യപ്രവർത്തകരാണ് മൂന്നാം ഡോസ് വാക്സീൻ സ്വീകരിക്കാനുള്ളത്. മിക്ക ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമുള്ളതിനാൽ വിതരണം ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 60 വയസ്സിനു മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവരുടെ എണ്ണം കണക്കാക്കാനാകില്ലെങ്കിലും ഈ വിഭാഗത്തിൽ ആവശ്യമുള്ള എല്ലാവർക്കും നൽകാനുള്ള വാക്സീൻ ലഭ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. 

കോവിഡ് ഇന്നലെ 311 പേർക്ക്

കൊല്ലം∙ ജില്ലയിൽ ഇന്നലെ  311 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേർക്കും 11 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ അഞ്ചു പേർക്കും സമ്പർക്കം വഴി 281 പേർക്കും രോഗം കോവിഡ് സ്ഥിരീകരിച്ചു.  19 പേർ കോവിഡ് മുക്തി നേടി. കൊല്ലം കോർപറേഷനിൽ 82 പേർക്കാണ് കോവിഡ് ബാധ. മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര -ഒൻപത്, കരുനാഗപ്പള്ളി- ഏഴ്, പരവൂർ -നാല്, പുനലൂർ -രണ്ട് എന്നിങ്ങനെയാണ് കോവിഡ് ബാധിതർ.

പഞ്ചായത്തുകളിൽ പത്തനാപുരം- 13, പട്ടാഴി- 11, ഇടമുളക്കൽ,കുന്നത്തൂർ എന്നിവിടങ്ങളിൽ 10 വീതവും ചവറ, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ എട്ടു വീതവും കല്ലുവാതുക്കൽ, മയ്യനാട് ഭാഗങ്ങളിൽ ആറ് വീതവും അഞ്ചൽ, ഇളമ്പള്ളൂർ, കുളക്കട, ക്ലാപ്പന,ചാത്തന്നൂർ നെടുമ്പന,പിറവന്തൂർ, പെരിനാട്, മൈലം, വെളിനല്ലൂർ എന്നിവിടങ്ങളിൽ അഞ്ച് വീതവും അലയമൺ, കടയ്ക്കൽ, നീണ്ടകര,പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട പ്രദേശങ്ങളിൽ നാല് വീതവും കിഴക്കേ കല്ലട, ഓച്ചിറ, കുണ്ടറ, കൊറ്റങ്കര, തൊടിയൂർ, ശൂരനാട് തെക്ക്, നിലമേൽ, പൂതക്കുളം, വെട്ടിക്കവല പ്രദേശങ്ങളിൽ മൂന്ന് വീതവുമാണ് കോവിഡ് ബാധിതരുടെ എണ്ണം. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് കോവിഡ് ബാധിതർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com