ADVERTISEMENT

തെന്മല ∙ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നടന്നുവന്ന പക്ഷി സർവേ അവസാനിച്ചു; 194 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. പുൽക്കുരുവി, കോഴിക്കിളി പൊന്നൻ, മാക്കാച്ചി കാട, വയനാട് ലാഫിങ് ത്രഷ് ഇനത്തിൽപ്പെട്ട പക്ഷികളെ കണ്ടെത്തി. 

ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ മാക്കാച്ചി കാട.

കാർഷിക സർവകലാശാല, കൊല്ലം ബേഡിങ് ബറ്റാലിയൻ, ഡബ്ല്യുഡബ്ല്യുഎഫ് കേരള, പത്തനംതിട്ട ബേഡ്സ്, ശെന്തുരുണി വന്യജീവി സങ്കേതം എന്നിവ ചേർന്നാണു സർവേ പൂർത്തീകരിച്ചത്. വിശദമായ റിപ്പോർട്ട് പൂർത്തിയാകുന്നതായി ശെന്തുരുണി വന്യജീവി സങ്കേതം വാർഡൻ ബി. സജീവ് കുമാർ അറിയിച്ചു. അസി.വൈൽഡ് ലൈഫ് വാർഡൻ സി.അജയൻ, ഡോ. ജിഷ്ണു, ഹരി മാവേലിക്കര, പി.ബി.ബിജു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com