ADVERTISEMENT

തെന്മല∙ ഡാം പാതയിലെ രാത്രി യാത്രക്കാർ സൂക്ഷിക്കുക; റോഡിന് കുറുകെ പുലി ചാടുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് പേരാണ് തെന്മല – ഡാം പാതയിൽ പുലിയെ കണ്ടത്. കളംങ്കുന്ന് ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനു സമീപത്താണ് പുലിയെ കാണുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ഒറ്റക്കല്ലിൽ നിന്നും കഴുതുരുട്ടിയിലേക്ക് വന്ന യുവാവാണ് പുലി റോഡിന് കുറുകെ ചാടുന്നത് അവസാനമായി കണ്ടത്.

കാറിലെത്തിയ യുവാവിന്റെ മുൻവശത്തേക്ക് പുലി ചാടിയതോടെ പേടിച്ചു മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിയായി. ഉടൻതന്നെ സമീപത്തെ ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിക്കുകയും ചെയ്തു. ഒരാഴ്ച മുൻപ് തെന്മല സ്വദേശിയായ യുവാവും കാറിലെത്തിയപ്പോഴാണ് ഇതേ സ്ഥലത്ത് പുലിയെ കണ്ടത്. അടുത്തെത്തിയപ്പോഴാണ് പുലി റോഡിന് കുറുകെ ചാടിയത്. ജീവനും കൊണ്ട് രക്ഷപെട്ട് തെന്മല കവലയിൽ എത്തിയിട്ടാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്. ഇതിനു മുൻപും പലരും ഇവിടെ പുലിയെ കണ്ടതായി പറയുന്നു.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com