ആറുമാസം മുൻപ് പ്രണയ വിവാഹം, ഫോണിൽ വിളിച്ചു വധഭീഷണി: യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ...

 ശ്യാംലാൽ
ശ്യാംലാൽ
SHARE

ചവറ∙ ആറുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിനു വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാലിനെയാണ് (25) ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 12നു രാവിലെ 11നാണ് ശ്യാംലാലിന്റെ ഭാര്യ സ്വാതിശ്രീയെ (22) കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

   സ്വാതി ശ്രീ
സ്വാതി ശ്രീ

സംഭവ സമയത്ത് ഭർത്താവ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പൊലീസ് പറയുന്നു.തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ ടി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയിൽ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു.

ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതിയെന്നും ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസ്സിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും പൊലീസ് പറഞ്ഞു. 

അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവ് നൽകിയ പരാതി നൽകിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, എസ്ഐമാരായ എസ്.സുകേഷ്, എ.നൗഫൽ, എം.എസ്.നാഥ്, എഎസ്ഐ ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA