ADVERTISEMENT

കൊല്ലം∙ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ  892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ– 19.4. 14 ആരോഗa്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേർക്കും വിദേശത്തുനിന്ന് എത്തിയ നാലു പേർക്കും സമ്പർക്കം വഴി 869 പേർക്കുമാണ് കോവിഡ് ബാധ. 32 പേർ കോവിഡ്മുക്തി നേടി.കൊല്ലം കോർപറേഷനിൽ 243 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  മുനിസിപ്പാലിറ്റികളിൽ പുനലൂർ- 42, കരുനാഗപ്പള്ളി- 25, കൊട്ടാരക്കര- 20, പരവൂർ -ഏഴ് എന്നിങ്ങനെയാണ് കോവിഡ് ബാധിതർ.

പഞ്ചായത്തുകളിൽ പത്തനാപുരം- 36, അഞ്ചൽ -29, തലവൂർ -20, കല്ലുവാതുക്കൽ, വെളിനല്ലൂർ, എന്നിവിടങ്ങളിൽ 17 വീതവും ചാത്തന്നൂർ, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ 15 വീതവും ആദിച്ചനല്ലൂർ, ഇടമുളയ്ക്കൽ, നിലമേൽ, പവിത്രേശ്വരം ഭാഗങ്ങളിൽ 14 വീതവും  എരൂർ, നെടുമ്പന, മേലില പ്രദേശങ്ങളിൽ 13 വീതവും പൂയപ്പള്ളി -12,  ഇട്ടിവ, കടയ്ക്കൽ, കരവാളൂർ, കുണ്ടറ എന്നിവിടങ്ങളിൽ 11 വീതവും കുളക്കട, ചടയമംഗലം, ചിതറ, മൈലം പ്രദേശങ്ങളിൽ 10 വീതവും ഓച്ചിറ, നെടുവത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിൽ ഒൻപത് വീതവും  അലയമൺ, ഇളമ്പള്ളൂർ, കുളത്തൂപ്പുഴ, ക്ലാപ്പന, പന്മന പ്രദേശങ്ങളിൽ എട്ട് വീതവും എഴുകോൺ, ചിറക്കര, നീണ്ടകര, പട്ടാഴി, പൂതക്കുളം, പെരിനാട്, മയ്യനാട് എന്നിവിടങ്ങളിൽ ഏഴു വീതവും ഇളമാട്, കരീപ്ര, ചവറ, പിറവന്തൂർ, വെട്ടിക്കവല പ്രദേശങ്ങളിൽ ആറ് വീതവും കിഴക്കേകല്ലട, കുലശേഖരപുരം, തൊടിയൂർ, വിളക്കുടി, വെളിയം, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ അഞ്ച് വീതവും കൊറ്റങ്കര, തൃക്കരുവ, തെക്കുംഭാഗം എന്നിവിടങ്ങളിൽ നാലു വീതവും ഉമ്മന്നൂർ തഴവ, തേവലക്കര, പേരയം, മൈനാഗപ്പള്ളി പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് കോവിഡ് ബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് കോവിഡ് ബാധിതരുടെ എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com