ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ടിപിആർ 30ന് മുകളിലെത്തി.  ഇന്നലെ 1604 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 31.76.  22 ആരോഗ്യപ്രവർത്തകർക്കും ഇതരസംസ്ഥാനത്തുനിന്ന് എത്തിയ 15 പേർക്കും വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 1565 പേർക്കുമാണു കോവിഡ് ബാധ. 989 പേർ കോവിഡ് മുക്തി നേടി. കൊല്ലം കോർപറേഷനിൽ 398 പേർക്കാണു കോവിഡ് ബാധ. മുനിസിപ്പാലിറ്റികളിൽ പുനലൂർ- 64, കൊട്ടാരക്കര- 37, കരുനാഗപ്പള്ളി -26, പരവൂർ- 14 എന്നിങ്ങനെയാണു കോവിഡ് ബാധിതർ.പഞ്ചായത്തുകളിൽ പത്തനാപുരം -47, ചാത്തന്നൂർ -39, അഞ്ചൽ -37, ഇടമുളയ്ക്കൽ- 31,  വെട്ടിക്കവല- 29, ചവറ, തഴവ എന്നിവിടങ്ങളിൽ 28 വീതവും ശാസ്താംകോട്ട- 27,

ആദിച്ചനല്ലൂർ -26, ഇളമ്പള്ളൂർ- 25, കരീപ്ര, കുലശേഖരപുരം ഭാഗങ്ങളിൽ 24 വീതവും കല്ലുവാതുക്കൽ, ചിതറ, മേലില പ്രദേശങ്ങളിൽ 23 വീതവും നെടുമ്പന, പവിത്രേശ്വരം എന്നിവിടങ്ങളിൽ 22 വീതവും കടയ്ക്കൽ, തൃക്കോവിൽവട്ടം, തേവലക്കര, പന്മന പ്രദേശങ്ങളിൽ 21 വീതവുമാണ് എണ്ണം. കുണ്ടറ, ശൂരനാട് വടക്ക് ഭാഗങ്ങളിൽ  20 വീതവും ഇട്ടിവ, തലവൂർ എന്നിവിടങ്ങളിൽ 18 വീതവും കുന്നത്തൂർ, മയ്യനാട്, മൈലം,  വിളക്കുടി പ്രദേശങ്ങളിൽ 17 വീതവും എരൂർ, തൊടിയൂർ, പിറവന്തൂർ, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ 16 വീതവും ഓച്ചിറ, കരവാളൂർ പ്രദേശങ്ങളിൽ 15 വീതവും നെടുവത്തൂർ, മൈനാഗപ്പള്ളി എന്നിവിടങ്ങളിൽ 14 വീതവും പെരിനാട്- 13 കുളക്കട, തെന്മല, പൂതക്കുളം ഭാഗങ്ങളിൽ 12 വീതവും ഉമ്മന്നൂർ, പട്ടാഴി പ്രദേശങ്ങളിൽ 11 വീതവും കോവിഡ് ബാധിതരുണ്ട്.

എഴുകോൺ, കൊറ്റങ്കര, ചിറക്കര, പേരയം, പോരുവഴി, വെളിയം എന്നിവിടങ്ങളിൽ പത്തു വീതവും അലയമൺ, വെളിനല്ലൂർ, പ്രദേശങ്ങളിൽ 9 വീതവും കുമ്മിൾ, നീണ്ടകര, പൂയപ്പള്ളി പ്രദേശങ്ങളിൽ എട്ട് വീതവും ചടയമംഗലം, പടിഞ്ഞാറേകല്ലട ഭാഗങ്ങളിൽ ഏഴ് വീതവും ഇളമാട്, കുളത്തൂപ്പുഴ, ക്ലാപ്പന പ്രദേശങ്ങളിൽ ആറ് വീതവും തെക്കുംഭാഗം, നിലമേൽ, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളിൽ അഞ്ച് വീതവും ആലപ്പാട്, കിഴക്കേകല്ലട ഭാഗങ്ങളിൽ നാലു വീതവും ആര്യങ്കാവ്, തൃക്കരുവ പ്രദേശങ്ങളിൽ മൂന്നു വീതവുമാണു രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ്  എണ്ണം.

പെരുകുന്നു, കോവിഡ് ക്ലസ്റ്ററുകളും

കൊല്ലം ∙ ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ കൂടുന്നു. നിലവിൽ 14 എണ്ണമാണുള്ളത്. അവയുടെ വിവരം (ബ്രായ്ക്കറ്റിൽ കോവിഡ് കേസുകൾ) ഇങ്ങനെ:  കരിക്കോട് ടികെഎം എൻജിനീയറിങ് കോളജ് (74), പേരയം സെന്റ് ആന്റണി എച്ച്എസ്എസ് (15), അയത്തിൽ എൽസിജിസി എൻവയൺമെന്റൽ എൻജിനീയറിങ് (11), ആദിച്ചനല്ലൂർ ഹോളിക്രോസ് കോൺവന്റ് (5), അഞ്ചൽ ഡിഎം കോൺവന്റ് (5), ചാമക്കട യൂണിയൻ ബാങ്ക് (12), ഇളമ്പള്ളൂർ ബഥനി കോൺവന്റ് (8), ശാസ്താംകോട്ട ഡിബി കോളജ് (11),

നീണ്ടകര ഐഐഐസി (4), കൊല്ലം ഡിഡി എജ്യുക്കേഷൻ (4), ഫാത്തിമ മാതാ കോളജ് (32), നെടുമൺകാവ് ഇടിസി (5), അഞ്ചൽ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ (9), തേവലക്കര ലോകരക്ഷക ഹോസ്പിറ്റൽ (7). കൂടുതൽ ആശുപത്രികൾ ക്ലസ്റ്ററുകളാതെ നോക്കാൻ അണുനശീകരണവും മറ്റും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തിരുവനന്തപുരത്തു കോവിഡ് കൂടുന്നതിനാൽ മെഡിക്കൽ കോളജിലും മറ്റും ചികിത്സ തേടുന്ന സൈക്യാട്രിക് വിഭാഗത്തിലെ രോഗികൾ ഉൾപ്പെടെയുള്ളവർക്കു ജില്ലയിൽ തന്നെ ചികിത്സാ സംവിധാനം ഒരുക്കാൻ തീരുമാനമായി.  കൂടുതൽ സിഎഫ്എൽടിസികൾ  തുറക്കാനും തയാറെടുപ്പുകൾ നടക്കുന്നു.

ജില്ലയിലെ 16 ഹെൽത്ത് ബ്ലോക്കുകളെ നാലായി തിരിച്ച് ഒരു ടീം ലീഡറിനെ നിശ്ചയിച്ചു. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട്, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട്, പാലത്തറ മെഡിക്കൽ ഓഫിസർ (കൊല്ലം കോർപറേഷൻ), വെളിനല്ലൂർ മെഡിക്കൽ ഓഫിസർ (കൊട്ടാരക്കര) എന്നിവർക്കാണു നേതൃത്വ ചുമതല. സബ് ജില്ലാ വാർ റൂം പോലെ ഈ ബ്ലോക്കുകൾ പ്രവർത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com