ADVERTISEMENT

ആനക്കുളം ∙ വനമേഖലയിൽ കുരങ്ങുകൾ  കൂട്ടത്തോടെ ചത്ത നിലയിൽ കാണപ്പെട്ടു. കരുതിക്കൂട്ടി വൈദ്യുതാഘാതം ഏൽപ്പിച്ചതാണെന്നു സൂചനയുണ്ട്. 9 കുരങ്ങുകളാണു ചത്ത നിലയിൽ കാണപ്പെട്ടത്. പ്രദേശത്തെ വന്യ ജീവികളെ സംരക്ഷിക്കുന്നതിൽ വനപാലകർ അലംഭാവം കാട്ടുന്നതായി പരാതി ഉയരുന്നു. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് സ്ഥലം. ഇതിനു മുൻപും ഈ പ്രദേശത്തു കുരങ്ങുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.  

കുടുക്കത്തുപാറ ടൂറിസം മേഖലയിൽ എത്തുന്ന സഞ്ചാരികൾക്കു കൗതുകമായ വാനരപ്പടയിൽ ഉൾപ്പെട്ട കുരങ്ങുകളാണു ചത്തത്. ഇവയെ കൊല്ലുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഇതേസമയം കുരങ്ങുകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നതു പതിവാണെന്നു പ്രദേശത്തെ കർഷകർ പറയുന്നു. വാഴക്കുലകൾ, തേങ്ങ, ചേമ്പ്, ചേന എന്നിവയൊന്നും കർഷകർക്കു ലഭിക്കാറില്ലത്രെ. റബർ പാൽ നിറഞ്ഞ ചിരട്ടകൾ എടുത്തെറിയുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു .

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com