ADVERTISEMENT

കൊല്ലം ∙ കെഎസ്ആർടിസിയുടെ കൊല്ലം–തിരുവനന്തപുരം എൻഡ് ടു എൻഡ് സർവീസ് നാളെ മുതൽ. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു സൗകര്യപ്രദമായ തരത്തിലാണ് സമയക്രമീകരണം. രാവിലെ 8ന് കൊല്ലത്തു നിന്നു പുറപ്പെട്ട് ഒൻപതര കഴിയുമ്പോൾ തിരുവനന്തപുരത്ത് എത്തുന്ന ബസ്, വൈകിട്ട് 5.15ന് കൊല്ലത്തേക്ക്  മടങ്ങും.

നേരത്തേ ട്രെയിനിനെ ആശ്രയിച്ചു വന്ന സ്ഥിരം യാത്രികരെക്കൂടി എൻഡ് ടു എൻഡ് സർവീസ് ആകർഷിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലം റെയിൽവേ സ്റ്റേഷൻ,  പള്ളിമുക്ക്,  കൊട്ടിയം, ഉള്ളൂർ, പട്ടം എന്നീ സ്ഥലങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ. ഈ സർവീസിൽ തിരക്കുണ്ടെങ്കിൽ കൂടുതൽ എൻഡ് ടു എൻഡ് സർവീസുകൾ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

മധുര ബസ് വീണ്ടും വരുന്നു

കോവിഡ് വ്യാപനത്തിനു മുൻപുണ്ടായിരുന്ന കൊല്ലം – മധുര സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ മുന്നോട്ടു പോകുകയാണ് ഡിടിഒ ആർ.മനേഷ് അറിയിച്ചു. ഇതിന് പെർമിറ്റ് ലഭിക്കാനുള്ള നടപടികൾ തുടരുന്നു. രാത്രി 10.45ന് കൊല്ലത്തു നിന്ന് പുറപ്പെട്ട്, പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന്  മധുരയിൽ നിന്ന് തിരിച്ചു യാത്ര തുടരുന്ന തരത്തിലാണ് നേരത്തേ സർവീസ് നടത്തി വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com