ADVERTISEMENT

ഓയൂർ ∙ യൂട്യൂബിൽ തരംഗമായ ചാേട്ടൂ എന്ന നായയെ കാണാതായതാേടെ ആറ്റൂർക്കാേണം ഗ്രാമവാസികൾ അന്വേഷണം തുടങ്ങി. വെളിനല്ലൂർ പഞ്ചായത്തിലെ ആറ്റൂർക്കാേണം മുളക് വിള വീട്ടിൽ ദിലീപ് കുമാറിന്റെ ചാേട്ടൂസ് ബ്ലാേഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലുടെ ആരാധകരുടെ ഹീറോയായ നായെയാണ് ഞായർ പുലർച്ചെ മുതൽ വീട്ടിൽ നിന്ന് കാണാതായത്. മൂന്നരവർഷമായി ദിലീപിന്റെ കൂടെ ചാേട്ടൂ കൂടിയിട്ട്.

 കാണാതായ ചോട്ടു എന്ന നായ
കാണാതായ ചോട്ടു എന്ന നായ

രാവിലെ പത്രം കാെണ്ടു വരുന്നതും ജനാലകൾ തുറക്കുന്നതും വീട്ടുകാരെ ഉണർത്തുന്നതും ചാേട്ടുവായിരുന്നു. ദിലീപ് കൃഷിയിടത്തിൽ പാേകുമ്പാേൾ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാൻ ദിലീപ് ഇരുന്നാൽ ഉടനെ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചാേട്ടു മുന്നിൽ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചാേട്ടു. 

ദിലീപ് സാധനങ്ങൾ വാങ്ങാനും മറ്റും കടയിൽ പാേകുമ്പാേൾ ചാേട്ടുവും ഒപ്പം ഉണ്ടാകും. പത്രമാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതാേടെ ചാേട്ടുവിനെ തിരക്കി ആരാധകർ എത്താൻ തുടങ്ങി . ഇതോടെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 28 ന് ചാേട്ടുവിനു വേണ്ടി ദിലീപ് , ചാേട്ടൂസ് ബ്ലാേഗ് എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയത്.

ഇതുവരെ 42 വീഡിയോകൾ അപ്‌ലാേഡ് ചെയ്തു.കണ്ടത് ലക്ഷങ്ങൾ. ചാേട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതാേടെ നാട്ടിലെ ഫേസ്ബുക്ക് , വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിച്ചു വീട്ടിലെ ഒരംഗത്തെ നഷ്ട്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ധു , മക്കളായ വിവേകും വിനീതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com