ADVERTISEMENT

ചവറ ∙ സ്കൂളിൽ പോകാൻ  മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.  നാട്ടുകാരാണു പൊലീസിൽ വിവരം അറിയിച്ചത്.  കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷമാണു പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. 

പൊലീസ് ഇൻസ്പെക്ടർ എം.ദിനേശ് കുമാർ, എസ്ഐ എസ്.സുജാതൻ പിള്ള, എഎസ്ഐമാരായ വിജയൻ,രഞ്ജിത്ത്, സിപിഒ രാജീവ്, വനിത സിപിഒ ശൈലജ, മുനീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com