ADVERTISEMENT

വിളക്കുടി ∙ 14 കുട്ടികൾക്ക് പഠിക്കാനും കളിക്കാനും ആഹാരം കഴിക്കാനും ഒറ്റമുറി. അതിന്റെ വാടക നൽകുന്നത് ജീവനക്കാരി. അസൗകര്യങ്ങൾക്ക് മേൽക്കൂരയിട്ട് അതിന് അങ്കണവാടി എന്നു പേരിടാമെങ്കിൽ ഈ ഒറ്റമുറിയെ അങ്കണവാടി എന്നു വിളിക്കാം. വിളക്കുടി നാലാം വാർഡിലെ 161ാം നമ്പർ അങ്കണവാടിക്കാണ് ഈ അവസ്ഥ. അസൗകര്യത്തിനു പരിഹാരമായി നിർമിച്ച പുതിയ കെട്ടിടമാകട്ടെ, കാടു കയറി നശിച്ചിട്ടും തുറന്നു നൽകുന്നുമില്ല. ഓട് മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്കായി 2019ലാണ് പുതിയ കെട്ടിടം നിർമാണം തുടങ്ങിയത്. ഇതോടെയാണ് സമീപത്തെ കടമുറിയിലേക്ക് അങ്കണവാടിയുടെ പ്രവർത്തനം മാറ്റിയത്. പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി രണ്ട് വർഷം പിന്നിട്ടിട്ടും തുറന്നു കൊടുക്കാൻ നടപടിയില്ല. 

    അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടം കാട് കയറി നശിക്കുന്നു.
അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടം കാട് കയറി നശിക്കുന്നു.

ശുദ്ധജല കണക്‌ഷൻ എത്തിക്കാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് പിന്നിലെന്നാണ് വിവരം. സർക്കാർ ഫണ്ട് ഉപയോഗിച്ച് മേഖലയിൽ നടപ്പാക്കിയ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടിയും നിർമിച്ചത്. കാട് കയറി നശിക്കുന്ന കെട്ടിടം സംരക്ഷിക്കുന്നതിന് പോലും നടപടിയില്ല.കടമുറിയിലേക്ക് മാറ്റിയ അങ്കണവാടിക്ക് വാടക ഇനത്തിൽ ഐസിഡിഎസ് 750 രൂപയും പഞ്ചായത്ത് 500 രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം. അധികൃതർ ഇത് മറന്നതോടെ ഇവിടത്തെ അധ്യാപികയാണ് തനിക്ക് ലഭിക്കുന്ന തുച്ഛ വരുമാനത്തിൽ നിന്നു കടയുടമയ്ക്ക് വാടക നൽകിവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com