ADVERTISEMENT
കൊല്ലം ∙ ഞാങ്കടവ്‌ ശുദ്ധജല പദ്ധതിക്കായി പുതിയ പൈപ്പ്‌ സ്ഥാപിക്കവേ പഴയ പൈപ്പ്‌ ലൈൻ പൊട്ടി. എആർ ക്യാംപിനു സമീപമാണു പൈപ്പ് പൊട്ടിയത്. ഞാങ്കടവ് പദ്ധതിയുടെ മണിച്ചിത്തോട്ടിൽ നിന്നുള്ള പൈപ്പ് ആനന്ദവല്ലീശ്വരം ടാങ്കിലേക്കു ബന്ധിപ്പിക്കാനുള്ള ജോലിക്കിടെയാണു പൈപ്പ്  പൊട്ടിയത്. ഇതേത്തുടർന്നു നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. രാത്രി വൈകിയും അറ്റകുറ്റപ്പണി തുടരുകയാണ്. തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത് അല്ലാത്തപക്ഷം, ഇന്നു നഗരത്തിലും കിഴക്കൻ മേഖലയിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നു വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com