ADVERTISEMENT

തെന്മല ∙ പാലരുവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന വാഹനത്തിനു ഫിറ്റ്നസ് ഉൾപ്പെടെയുള്ള രേഖകളില്ലെന്നു പരാതി. 34 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ 50 വരെ സഞ്ചാരികളെ കുത്തിനിറച്ചാണ് യാത്ര. ബസിന്റെ ഫിറ്റ്നസ് 2021 സെപ്റ്റംബർ 26നും ഇൻഷുറൻസ് ഈ വർഷം ഫെബ്രുവരി 22നും അവസാനിച്ചിരുന്നു. പാലരുവിയിലേക്ക് എത്തുന്ന സഞ്ചാരികളെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ജലപാതത്തിലേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പിന്റെ ബസിലാണ്. ഒരു ബസ് മാത്രമുള്ളതിനാൽ എല്ലാ ട്രിപ്പുകൾക്കും നല്ല തിരക്കാണ്. 

നിലവിൽ ഓടിക്കൊണ്ടിരുന്ന ഈ ബസിന്റെ പ്ലേറ്റ് സെറ്റ് ഒടിഞ്ഞതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയില്ല.4 ബസുകളിൽ മൂന്നും നിലവിൽ കട്ടപ്പുറത്താണ്. 2 വർഷം മുൻപ് വാർഷിക അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്തേക്ക് പോയ 2 ബസുകൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 2 ബസിന്റെയും പണി പൂർത്തിയായി കിടക്കുകയാണെന്ന് ഷോറൂം ജീവനക്കാർ നിരന്തരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ടെങ്കിലും ബസ് ഏറ്റെടുത്തിട്ടില്ല. ഒരു ബസ് ആര്യങ്കാവ് റേഞ്ച് ഓഫിസിന് സമീപത്തെ ഷെഡിൽ വിശ്രമിക്കുകയാണ്. ഈ ബസിന്റെയും രേഖകൾ കൃത്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com