ADVERTISEMENT

തെന്മല ∙ മഴ കനിഞ്ഞതോടെ തെങ്കാശി കുറ്റാലം നിറഞ്ഞു കവിയുന്നു; സഞ്ചാരികളുടെ തിരക്കും ഏറി.   ഇന്നലെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളും ധാരാളമായി ഇവിടെ എത്തിയിരുന്നു. വേനൽച്ചൂടിന് ആശ്വാസമായി രണ്ടു ദിവസമായി തെങ്കാശിയിൽ മഴ പെയ്യുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിൽ പെയ്യുന്ന മഴയാണു കുറ്റാലത്തെ ജലസമൃദ്ധിയിലേക്ക് എത്തിക്കുന്നത്.   

കുറ്റാലത്തിനൊപ്പം ഐന്തരുവി, പഴയകുറ്റാലം എന്നിവിടങ്ങളിലും തിരക്കേറി. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണു കുറ്റാലം സീസൺ.   കഴിഞ്ഞ രണ്ടു കൊല്ലമായി കോവിഡ് നിയന്ത്രണങ്ങൾ ഇവിടത്തെ വിനോദസഞ്ചാരത്തിനു മങ്ങലേൽപ്പിച്ചിരുന്നു. ഇക്കുറി നല്ല തിരക്ക് പ്രതീക്ഷിച്ചിരിക്കുകയാണു വ്യാപാരികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com