പുനലൂർ∙ കാലുവേദനയ്ക്ക് ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ആനന്ദൻ മരിച്ചത് മരുന്ന് മാറി നൽകിയതു മൂലമാണെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് റീത്ത് സമർപ്പണത്തിനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വഴിയിൽ തടഞ്ഞു.തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വരും ദിവസങ്ങളിൽ സൂപ്രണ്ടിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സൈജു മേലെവിള ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷെറിൻ അഞ്ചൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് എസ്.രാജ്, മണ്ഡലം പ്രസിഡന്റ് സൂരജ് ആര്യങ്കാവ്, ഭാരവാഹികളായ രാജീവ് ഭരണിക്കാവ്, എബിൻ സാമൂവൽ, ആകാശ്, ശ്യാം കരവാളൂർ, അഭിലാഷ്, ജോർജ്, ജിജോ,ബിനോയ്, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.