സുനിൽകുമാറിന്റെ വീടിന്റെ മട്ടുപ്പാവിൽ താമരച്ചന്തം, 102 ഇനം താമര..

   കടയ്ക്കൽ കുമ്മിൾ തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിന്റെ താമരക്കൃഷി. ഭാര്യ ജയലക്ഷ്മി, മക്കളായ അദ്വൈത്, ആദി ലക്ഷ്മി എന്നിവർ  സമീപം.
കടയ്ക്കൽ കുമ്മിൾ തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിന്റെ താമരക്കൃഷി. ഭാര്യ ജയലക്ഷ്മി, മക്കളായ അദ്വൈത്, ആദി ലക്ഷ്മി എന്നിവർ സമീപം.
SHARE

കടയ്ക്കൽ∙ വിവിധ വർണങ്ങളിൽ വീടിന്റെ മട്ടുപ്പാവിൽ 'താമരച്ചന്തം' വിരിയിച്ച് ഒരു കുടുംബം. കുമ്മിൾ തുളസിമുക്ക് പ്ലാവിള വീട്ടിൽ എ.സുനിൽ കുമാറും കുടുംബവുമാണ് വീടിനും പരിസരത്തും മട്ടുപ്പാവിലും താമര പൂക്കളുടെ പൂങ്കാവനം തീർത്തിരിക്കുന്നത്. കേരളത്തിലും വിദേശത്തുമുള്ള 102 ഇനം താമര ചെടികൾ ഇവിടെയുണ്ട്.

ഭാര്യ വി.ജയലക്ഷ്മി, മക്കളായ അദ്വൈത്, ആദി ലക്ഷ്മി എന്നിവർ ചെടികളുടെ സംരക്ഷണത്തിനു സുനിൽ കുമാറിനൊപ്പമുണ്ട്.പൂക്കൾ ഇപ്പോൾ സുനിൽ കുമാറിന്റെ വരുമാന മാർഗവുമാണ്. ആദ്യം വീടിന്റെ മുന്നിൽ ഒരു താമര നട്ടു പിടിപ്പിച്ചു. തുടർന്ന് മട്ടുപ്പാവ് പൂർണമായും താമര ചെടികൾ കൊണ്ടു നിറച്ചു.

പിങ്ക്ക്ലൗഡ്, ബുച്ച, അഫക്‌ഷൻ 16, വാസുകി, സുഭദ്ര, ബെല്ലാ ലൗ, ചന്ദ്രഭാഗ, റാണി റെഡ്, അഖി, തമോ, ലക്ഷ്മി,ചൈനീസ് റെഡ് ഷംഗായ് ഉൾപ്പെടെ ഇനത്തിൽപെട്ടവയാണ് ഉള്ളത്. കുമ്മിളിൽ നൂപുരര നൃത്ത കലാ ക്ഷേത്രം നടത്തുകയാണ് സുനിൽ കുമാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS