ADVERTISEMENT

പുനലൂർ ∙ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം നിർമാണം ആരംഭിച്ച പുനലൂർ ടൗൺ ഹാളിന്റെ പണി ഫണ്ട് തീർന്നതോടെ നിലച്ചു. ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ച ഇവിടെ ഇപ്പോൾ കാട് മൂടി കിടക്കുകയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ ഒരുകോടി രൂപ നഗരസഭ പ്ലാൻ ഫണ്ടിൽ വയ്ക്കും. ഈ തുക ലഭിക്കുന്ന മുറയ്ക്ക് ടൗൺ ഹാളിന്റെ ഫൗണ്ടേഷൻ ജോലികൾ പൂർത്തിയാക്കും. തുടർന്ന് 8 കോടി വായ്പ എടുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. 

കൊല്ലം-തിരുമംഗലം ദേശീയപാതക്ക് അഭിമുഖമായി, 16-കടമുറികളോട് കൂടിയ വ്യാപാര സമുച്ചയം  ഉൾപ്പെടെ മൂന്നു നിലയിലാണ് ടൗൺ ഹാളിന്റെ രൂപരേഖ. 4020 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹാളിൽ ഒരേസമയം 800 പേർക്ക് ഇരിക്കാനാകും.  അത്യാധുനിക സൗകര്യങ്ങളോടെ രണ്ടു ഘട്ടമായാണ് നിർമാണത്തിനു പദ്ധതിയിട്ടത്. മുൻ എംഎൽഎയും കെപിഎസി സ്ഥാപക നേതാവുമായ പുനലൂർ എൻ.രാജഗോപാലൻ നായരുടെ സ്മരണാർഥമാണ് ടൗൺ ഹാൾ നിർമിക്കുന്നത്. നഗരസഭയുടെ ബജറ്റുകളിൽ ഏതാണ്ട് കാൽനൂറ്റാണ്ടായി ഇടം പിടിക്കുന്ന പ്രധാന പദ്ധതിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com