കൊല്ലം ജില്ലയിൽ ഇന്ന് (22-06-2022); അറിയാൻ, ഓർക്കാൻ

kollam-map
SHARE

സൗജന്യ നേത്രചികിത്സാ ക്യാംപ്

പൂതക്കുളം ∙ പുത്തൻകുളം എസ്എൻഡിപി ശാഖ ശാസ്താംകോട്ട എംടിഎംഎം മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ നാളെ രാവിലെ 9 മുതൽ 1 വരെ ശാഖാ ഹാളിൽ   സൗജന്യ നേത്ര പരിശോധന ക്യാംപും തിമിരരോഗ ശസ്ത്രക്രിയ റജിസ്ട്രേഷനും നടക്കുമെന്ന് ശാഖാ സെക്രട്ടറി സി.അശോകൻ അറിയിച്ചു.

ചിത്രരചനാ മത്സരം

പൂതക്കുളം ∙ കുമാരനാശാന്റെ ചണ്ഡാലഭിക്‌ഷുകി എന്ന ഖണ്ഡകാവ്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 28 ന് ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കൃതിയെ ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. 30 നു മുൻപ് ഗ്രന്ഥശാല ഭാരവാഹികളെ ഏൽപിക്കണം. സമ്മാനദാന ചടങ്ങും ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. വാട്ടർ കളർ ഉപയോഗിക്കാം. 9995073443 , 9895754777 .

തെങ്ങിൻ തൈകൾ

പരവൂർ ∙  പരവൂരിലെ അഗ്രോ ബസാറിൽ ഹോം ഗ്രോൺ നഴ്സറിയുടെ കുറ്റ്യാടി തെങ്ങിൻ തൈകൾ ഫല വൃക്ഷത്തൈകൾ ജൈവ വളങ്ങൾ കീടനാശിനികൾ എന്നിവ വിൽപനയ്ക്ക് എത്തിയതായി മാനേജർ അറിയിച്ചു.

അധ്യാപക ഒഴിവ്

കൊല്ലം ∙ ഗവ.ടിടിഐയിൽ എൽപി വിഭാഗം (തമിഴ്), യുപി വിഭാഗം (മലയാളം) ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 25ന് രാവിലെ 11ന് അഭിമുഖം നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS