കടലിൽ 2 വിദ്യാർഥികളെ കാണാതായി; അപകടം ചവറയ്ക്കടുത്ത് കോവിൽത്തോട്ടത്ത്

 ജയകൃഷ്ണൻ, വിനീഷ്
ജയകൃഷ്ണൻ, വിനീഷ്
SHARE

ചവറ (കൊല്ലം)  ∙ ഐആർഇയുടെ ധാതുമണൽ ഖനന മേഖലയായ  കോവിൽത്തോട്ടം 132 ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികളെ കാണാതായി. സുഹൃത്തുക്കളായ 3 പേർ രക്ഷപ്പെട്ടു. പന്മന വടക്കുംതല പാലവിള കിഴക്കേതിൽ നിന്നു ചവറ ചെറുശേരിഭാഗം തോണ്ടത്തറ അയലത്ത് വീട്ടിൽ താമസിക്കുന്ന സുനിതയുടെയും പരേതനായ ബിജുവിന്റെയും മകൻ വിനീഷ് (16), പന്മന ഇടപ്പള്ളിക്കോട്ട മിടാപ്പള്ളി കൊച്ചുകാരാത്തറ വീട്ടിൽ  ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17) എന്നിവരെയാണു കാണാതായത്.

നീണ്ടകര തീരദേശ പൊലീസും  മറൈൻ എൻഫോഴ്സ്മെന്റും  തിരച്ചിൽ നടത്തിവരികയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളായ പന്മന ടൈറ്റാനിയം സ്വദേശികളായ അഭിരാജ്, വിജിൽ, വടുതല സ്വദേശി സിബിൻ എന്നിവർക്കൊപ്പം  ഇരുവരും ഫോട്ടോയെടുക്കാനും മറ്റുമായി കടൽത്തീരത്ത് എത്തിയത്. കടൽത്തീരത്തു നിന്നു ലഭിച്ച തെർമോകോൾ ഉപയോഗിച്ച് കടൽ ഭിത്തിക്ക് ഇപ്പുറത്ത് ആഴം കുറഞ്ഞ ഭാഗത്ത്  കളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.

തകർന്നു കിടക്കുന്ന കടൽ ഭിത്തി കടന്നു പോയ ഇരുവരെയും സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജയകൃഷ്ണന്റെ ഹയർസെക്കൻഡറി പരീക്ഷ ഫലം അറിഞ്ഞ ശേഷമാണ് കൂട്ടുകാരുമൊത്ത് കടലോരത്ത് എത്തിയത്. പരീക്ഷയിൽ വിജയിച്ചിരുന്നു. വിനീഷ് ഇത്തവണ എസ്എസ്എൽസി വിജയിച്ച ശേഷം പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS