പ്ലസ്ടു : കൊല്ലം ജില്ലയിൽ വിജയം 85.68%; മിന്നും വിജയവുമായി വിഎച്ച്എസ്ഇ

plus-two-result-published
SHARE

കൊല്ലം∙ ഹയർസെക്കൻഡറി പരീക്ഷയിൽ 85.68% വിജയവുമായി ജില്ല. വിഎച്ച്എസ്ഇ വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനവും ജില്ലയിൽ. 133 സ്കൂളുകളിലായി ഹയർസെക്കൻഡറിയിൽ 25990 വിദ്യാർഥികളാണ് റജിസ്റ്റർ ചെയ്തിരുന്നത്. പരീക്ഷ എഴുതിയ 25746 വിദ്യാർഥികളിൽ 22060 പേർ ഉപരിപഠനത്തിന് അർഹരായി. 2259 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

കഴിഞ്ഞവർഷത്തെ വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും ജില്ല ഇത്തവണ പിന്നോട്ടു പോയി. കഴിഞ്ഞ വർഷം 88.83 ആയിരുന്നു വിജയശതമാനം. 3786 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. 100% വിജയം നേടിയ സ്കൂളുകളും ഇത്തവണ ജില്ലയിലില്ല. കഴിഞ്ഞ വർഷം 4 സ്കൂളുകളുണ്ടായിരുന്നു. സംസ്ഥാനത്ത് മൊത്തത്തിൽ വിജയശതമാനത്തിലുണ്ടായ കുറവ് ജില്ലയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

മിന്നും വിജയവുമായി വിഎച്ച്എസ്ഇ

നൈപുണ്യ പരിശീലനം വിഎച്ച്എസ്ഇയിൽ പൂർണമായും നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ പൊതുപരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി ജില്ല– 87.77%. കഴിഞ്ഞ തവണ 86.6 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 4112 വിദ്യാർഥികളിൽ 3609 പേരും ഉപരിപഠനത്തിന് അർഹത നേടി. 100% വിജയം നേടിയ സംസ്ഥാനത്തെ 15 സ്കൂളുകളിൽ നാലും ജില്ലയിലാണ്.

കരുനാഗപ്പള്ളി ഗവ.വിഎച്ച്എസ്എസ്, കൊറ്റൻകുളങ്ങര ഗവ.വിഎച്ച്എസ്എസ്, അച്ചൻകോവിൽ ഗവ.വിഎച്ച്എസ്എസ്, അയത്തിൽ വിവിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്.

ഓപ്പൺ സ്കൂളിൽ  49.38%

ഓപ്പൺ സ്കൂളിൽ ഇത്തവണ 49.38%% വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ 58.52 ആയിരുന്നു വിജയശതമാനം. പരീക്ഷയെഴുതിയ 1284 പേരിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 634 പേർ. 7 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS