ADVERTISEMENT

പുനലൂർ ∙ നാഷനൽ ആയുഷ് മിഷനും ആയുർവേദ ഹോമിയോ വകുപ്പുകളും ആർട്ട് ഓഫ് ലിവിങ് പുനലൂർ സെന്ററും പുനലൂർ നഗരസഭയും സംയുക്തമായി പുനലൂർ ഗവ.നേച്ചർ ക്യൂവർ  ഡിസ്‌പെൻസറിയുടെ സഹകരണത്തോടെ  രാജ്യാന്തര യോഗാ ദിനം പുനലൂർ തൂക്കുപാലത്തിൽ 200 ഓളം കുട്ടികൾക്ക് യോഗ പരിശീലനം നൽകി ആഘോഷിച്ചു. തൂക്കുപാലത്തിലെ യോഗ പ്രദർശനം ഒരു നല്ല കാഴ്ചയായിരുന്നു. യോഗ ആചാര്യൻ സാം ജോൺ ചാണ്ടി യോഗ പരിശീലനത്തിന്  നേതൃത്വം നൽകി.

യോഗ പ്രദർശനത്തിന് നഗരത്തിലെ വിവിധ സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. ആയുഷ് ഡിപ്പാർട്മെന്റിലെ ഡോ.അർച്ചന യോഗയുടെ പ്രധാന്യത്തെക്കുറിച്ച് യോഗ പ്രദർശനത്തിന് ബി.സുധീർ കുമാർ, ബി.ദിലീപ് കുമാർ, ബിന്ദു ദിലീപ്, യോഗാചാര്യ സാം തുടങ്ങിയവർ നേതൃത്വം നൽകി.

അഞ്ചൽ

∙ യോഗാ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോർജ് സെൻട്രൽ സ്കൂൾ കുട്ടികൾ കടയ്ക്കൽ സ്മാരകത്തിനു മുന്നിൽ യോഗാഭ്യാസം നടത്തി. ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളാണു പങ്കെടുത്തത്. കായികാധ്യാപകൻ ഏബ്രഹാം നേതൃത്വം നൽകി .

∙ സെന്റ് ജോൺസ് കോളജിലെ യോഗാദിനാചരണം പ്രിൻസിപ്പൽ ഡോ.ചെറിയാൻ ജോൺ ഉദ്ഘാടനം ചെയ്തു. ഭാരതീയ യോഗ അക്കാദമി ഡയറക്ടർ സി.വിജയൻ പ്രഭാഷണം നടത്തി. ഡോ.ജിതിൻ ജോസ്, ഡോ.സൂരജ് കുമാർ, ഷിജോ വി.വർഗീസ്, എ.വൈശാഖ് എന്നിവർ നേതൃത്വം നൽ‍കി. ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗവും യോഗ ക്ലബ്, എൻഎസ്എസ്, എൻസിസി അംഗങ്ങളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com