നഴ്സ് നിയമനം
പെരിനാട് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അഭിമുഖം 27ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. പാലിയേറ്റീവ് രോഗീ പരിചരണത്തിൽ അംഗീകൃത വിദ്യാഭ്യാസ യോഗ്യത നേടിയവർക്ക് മുൻഗണന.
അഭിമുഖം 28ന്
പനയം ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള ഓവർസീയർ, അക്കൗണ്ട് കം ഐടി അസിസ്റ്റന്റ്, എന്നീ താൽക്കാലിക തസ്തികയിലേക്കുള്ള അഭിമുഖം 28ന് 10.30ന് പഞ്ചായത്തിൽ നടക്കും. ഓവർസീയർ തസ്തികയിലേക്ക് ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ എന്നിവയും അക്കൗണ്ടന്റ് കം ഐടി. അസിസ്റ്റന്റ് തസ്തികയിലേക്ക് ബികോം ബിരുദവും പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.