മടക്കി ബാഗിൽ കൊണ്ടു പോകാൻ കഴിയുന്ന ഹെൽമറ്റ്, ഡ്രൈവർ ഇല്ലാത്ത ഓട്ടോറിക്ഷ; ഇവിടെ എല്ലാം വെറൈറ്റി!

ചന്ദനത്തോപ്പിലെ സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഉൽപന്ന രൂപകൽപനയുടെ ഭാഗമായി വിദ്യാർഥികൾ വിവിധയിനം കക്കാത്തോടിന്റെ മാതൃക നിർമിക്കുന്നു. ചിത്രം : മനോരമ
SHARE

കൊല്ലം∙ മുളയും ഈറയും ചണവും കൊണ്ടു നിർമിച്ച അലങ്കാര വിളക്കുകൾ മുതൽ മടക്കി ബാഗിൽ കൊണ്ടു പോകാൻ കഴിയുന്ന ഹെൽമറ്റ് വരെ ഇവിടെ രൂപം കൊള്ളുന്നു. ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ, അസ്ഥി പൊട്ടുമ്പോൾ പ്ലാസ്റ്റർ ഇടുന്നതിനു പകരം ഉപയോഗിക്കാവുന്ന ‘ഹാൻഡ് കാർട്ട്’, ഫർണിച്ചർ, ഡ്രൈവർ ഇല്ലാത്ത ഓട്ടോറിക്ഷ തുടങ്ങിയവയൊക്കെ ഇവിടെ കുട്ടികൾ രൂപകൽപന ചെയ്യുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏക ഡിസൈൻ പഠന കേന്ദ്രമാണ് ചന്ദനത്തോപ്പ് ഗവ. ഐടിഐക്ക് സമീപമുള്ള ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്. പരമ്പരാഗത കരകൗശല വസ്തുക്കളെ പുനരുജ്ജീവിപ്പിക്കുന്നതിനു 2008ൽ തുടങ്ങിയ ചെറിയ സംരംഭമാണ് ഡിസൈൻ രംഗത്തു ബിരുദാനന്തര കോഴ്സ് നടത്തുന്ന തൊഴിൽ വകുപ്പിനു കീഴിൽ കേരള ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ആയി വളർന്നത്. 2014ൽ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ലയിപ്പിച്ചു. പ്രോഡക്ട് ഡിസൈൻ, ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽസ്, കമ്യൂണിക്കേറ്റീവ് ഡിസൈൻ എന്നിവയിലാണ് പഠനം.

5 സെമസ്റ്ററുകളിലായി രണ്ടര വർഷമാണ് ബിരുദാനന്തര പഠനം. 8 സെമസ്റ്ററുകളായി 4 വർഷത്തെ ബിരുദ കോഴ്സുകളും നടക്കുന്നു. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 45% മാർക്ക് നേടി പ്ലസ് ടു വിജയിച്ചവർക്ക് ബിരുദ പഠനത്തിന് 27നകം അപേക്ഷിക്കാമെന്നു പ്രിൻസിപ്പൽ മനോജ് കുമാർ കിണി പറഞ്ഞു. വിലാസം http://lbscuntre.kerala.gov.in. ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS