പ്രഹ്ലാദ് മോദി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി കരുനാഗപ്പള്ളി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി മഠത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചപ്പോൾ. സമീപം സാജൻ കോശി വൈദ്യൻ.
SHARE

കരുനാഗപ്പള്ളി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ,മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രഹ്ലാദ് മോദി അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസി ശ്രേഷ്ഠർ‍ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാതാ അമൃതാനന്ദമയിയെ ദർശിച്ചു അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.

പ്രഹ്ലാദ് മോദിക്കൊപ്പം വൈദ്യഹോംസ് ഉടമ സാജൻ കോശി വൈദ്യനും ഉണ്ടായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പ്രഹ്ലാദ് മോദി വൈകിട്ടോടെ മൈനാഗപ്പള്ളിയിലെ വസതിയിലെത്തി. കുടുംബാംഗങ്ങൾ ചേർന്നു പൊന്നാട അണിയിച്ച് സ്വീകരിച്ചു. ആറംഗ പ്രത്യേക സുരക്ഷാസേനയും പ്രഹ്ലാദ് മോദിക്കൊപ്പമുണ്ട്. പൊലീസ് സംഘവും സുരക്ഷ ഉറപ്പാക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS