കൊല്ലം∙ ഹയർ സെക്കൻഡറി വിദ്യാർഥിനിയായ ‘ഗുരുവിന്റെ’ ശിക്ഷണത്തിൽ യോഗ പരിശീലിച്ച പത്താം ക്ലാസിലെ ശിഷ്യയ്ക്കു ദേശീയ തലത്തിൽ സുവർണ മുദ്ര. പട്ടത്താനം വിമല ഹൃദയ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായ എസ്.ജെ.അഭിന ഉൾപ്പെട്ട നാലംഗ സംഘമാണ് ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിംപ്യാഡിൽ കേരളത്തിനു വേണ്ടി സ്വർണ പതക്കം നേടിയത്. ദേശീയ ഒളിംപ്യാഡിൽ 3 തവണ പങ്കെടുത്തിട്ടുള്ള പ്ലസ് ടു വിദ്യാർഥിനി ആദിത്യ ബിജുവിന്റെ ശിക്ഷണത്തിൽ അഞ്ചു വർഷമായി യോഗ പരിശീലിക്കുന്നുണ്ട അഭിന. പെൺപാലക്കര വയലിൽ പുത്തൻ വീട്ടിൽ സുകുവിന്റെയും ജിഷയുടെയും മകളാണ്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഇത്തവണ കേരളത്തിനു സ്വർണം ലഭിച്ചു.
പ്ലസ് ടു വിദ്യാർഥി ‘യോഗ ഗുരു’; പത്താംക്ലാസുകാരിയായ ശിഷ്യയ്ക്ക് സ്വർണ മെഡൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.