എന്നു തുറക്കും ഈ ഇൻഡോർ സ്റ്റേഡിയം

പുനലൂർ ചെമ്മന്തൂർ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിർമാണം പുരോഗമിക്കുന്ന ഇൻഡോർ സ്റ്റേഡിയം
പുനലൂർ ചെമ്മന്തൂർ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിർമാണം പുരോഗമിക്കുന്ന ഇൻഡോർ സ്റ്റേഡിയം
SHARE

പുനലൂർ ∙ ചെമ്മന്തൂരിലെ സ്റ്റേഡിയത്തിന് സമീപം നിർമാണം നടന്നുവരുന്ന ഇൻഡോർ സ്റ്റേഡിയം തുറക്കുമെന്ന് പ്രഖ്യാപനം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ നിർമാണം പൂർത്തിയായില്ല. കിഫ്ബി'യിൽനിന്ന് അനുവദിച്ച 6 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന കായിക, യുവജന കാര്യ ഡയറക്ടറേറ്റും നഗരസഭയും ചേർന്നാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന അവ്യക്തത ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ചതോടെ നീങ്ങി. 

സ്റ്റേഡിയത്തിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിക്കാനുള്ള പ്രത്യേകതരം തടി അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. തടി പാകുന്ന ജോലികൾ 4 മാസത്തിനുള്ളിൽ തീർക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.സർക്കാർ ഏജൻസിയായ കിറ്റ്കോയ്ക്കാണ് നിർമാണത്തിന്റെ മേൽനോട്ടച്ചുമതല. 2020 ജൂലൈ പത്തിനാണ് നിർമാണം തുടങ്ങിയത്. കഴിഞ്ഞ വർഷം ജൂണിൽ ഇൻഡോർ സ്റ്റേഡിയം തുറക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കിഴക്കൻ മേഖലയിലെ കായിക പ്രേമികളുടെ സ്വപ്നമാണ് പുനലൂർ ഇൻഡോർ സ്റ്റേഡിയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS