ADVERTISEMENT

ചവറ∙ വയനാട്ടിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ ചവറയിൽ വ്യാപക പ്രതിഷേധം. ദേശീയപാതയിൽ പന്മന വെറ്റമുക്കിനു സമീപം  കോൺഗ്രസ് വടക്കുംതല മണ്ഡലം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കടന്നുവന്ന മന്ത്രി വി.ശിവൻകുട്ടിയുടെ വാഹനവ്യൂഹം പ്രവർത്തകർ തടയാൻ ശ്രമിച്ചു.  കുറ്റിവട്ടത്ത് നിന്ന് ആരംഭിച്ച പന്തംകൊളുത്തി പ്രകടനം വെറ്റമുക്കിനു സമീപം എത്തുന്നതിനിടെ പ്രകടനത്തിനു പിൻനിരയിലുണ്ടായിരുന്നവർ മന്ത്രിയുടെ വാഹനത്തിനു നേരെ മുദ്രാവാക്യങ്ങളുമായി ഓടിയടുക്കുകയായിരുന്നു. മന്ത്രിയുടെ യാത്ര മനസ്സിലാക്കി കൂടുതൽ പൊലീസിനെ ഇവിടെ നിയോഗിച്ചിരുന്നു.

പ്രസിഡന്റ് പൊന്മന നിശാന്ത്, കെ.സുധാകരൻ, ജോർജ് ചാക്കോ, സനൽ വടക്കുംതല, ഹർഷാദ്, നിഷാ സുനീഷ്, ഷംല നൗഷാദ്, ബഷീർ കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു. ഇടപ്പള്ളിക്കോട്ടയിൽ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.  പൊലീസ്  ഇവരെ അറസ്റ്റ് ചെയ്തു നീക്കി. യുഡിഎഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത്ത് പട്ടത്താനം അധ്യക്ഷനായി.  ചവറ തെക്കുംഭാഗം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.ആർ.സുരേഷ്, കെ.പ്രഭാകരൻ പിള്ള, പ്രഫ.എൽ.ജസ്റ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.

ശാസ്താംകോട്ട ∙ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് അടിച്ചു തകർത്ത എസ്എഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ടയിലും കാരാളിമുക്കിലും‍ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിധിൻ കല്ലട, ദിനേശ് ബാബു, ഗോകുലം അനിൽ, രവി മൈനാഗപ്പള്ളി, ബി.തൃദീപ്കുമാർ, പി.എം.സെയ്ദ്, വൈ.നജീം, പി.നൂറുദ്ദീൻ കുട്ടി, വൈ.ഷാജഹാൻ, സിജു കോശി വൈദ്യൻ, ഷമീർ ഇസ്മായിൽ എന്നിവർ ശാസ്താംകോട്ടയിൽ പ്രസംഗിച്ചു. കടപുഴ മാധവൻപിള്ള, ജോൺ പോൾസ്റ്റഫ്, സുരേഷ് ചന്ദ്രൻ, ദിനകർ കോട്ടകുഴി, രാജപ്പൻപിള്ള, കെ.എസ്.കിരൺ, സുബ്രഹ്മണ്യൻ, കുന്നിൽ ജയൻ എന്നിവർ കാരാളിമുക്കിൽ പ്രസംഗിച്ചു.

ഓച്ചിറ∙രാഹുൽഗാന്ധി എംപിയുടെ വയനാട് ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ യൂത്ത് കോൺഗ്രസും വള്ളിക്കാവിൽ കോൺഗ്രസ് പ്രവർത്തകരും റോഡ് ഉപരോധിച്ചു.  കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണു പ്രവർത്തകർ വള്ളിക്കാവ് റോഡ് ഉപരോധിച്ചത്. ഉപരോധ സമരത്തിനു മണ്ഡലം പ്രസിഡന്റ് ജി.ബിജു, യുഡിഎഫ് കൺവീനർ കെ.സജീവ്, കെ.വി.സൂര്യ കുമാർ,എസ്.എംഷ ഇക്ബാൽ,റഷീദ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓച്ചിറയിൽ ‍പന്തം കൊളുത്തി പ്രകടനമായെത്തി ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മണ്ഡലം പ്രസിഡന്റ് കെ.വി.വിഷ്ണുദേവ്,ഐക്കര ഹരികൃഷ്ണൻ‍,തേജസ് പ്രകാശ്,കല്ലൂർ വിഷ്ണു,രാഹൂൽ‍ കണിച്ചേരി,നസീബ് പള്ളിമുക്ക്,അജ്മൽ ഖാലിദ് എന്നിവർ നേതൃത്വം നൽകി.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം

കരുനാഗപ്പള്ളി∙രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ ആക്രമണം നടത്തുകയും ജീവനക്കാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു വധശ്രമത്തിനു കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ആവശ്യപ്പെട്ടു.കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെയുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് പിന്തുണയേകാനാണ് പൊലീസിന്റെ പൂർണ സംരക്ഷണത്തിൽ    എസ്എഫ്ഐ ആക്രമണം നടത്തിയതെന്നും കേരളത്തിലും തുടർച്ചയായി ഭരണത്തിന്റെ തണലിൽ നടത്തുന്ന ഇത്തരത്തിലുള്ള കലാപ ശ്രമങ്ങളിൽ ജനാധിപത്യ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com