പാലത്തിൽ സ്വകാര്യബസ് കുടുങ്ങി, ഡ്രൈവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബസ് അനങ്ങിയില്ല; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

ദേശീയപാതയിൽ ഇത്തിക്കര പാലത്തിൽ ഓട്ടം നിലച്ച ബസ് ക്രെയിൻ ഉപയോഗിച്ചു നീക്കം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നു.
ദേശീയപാതയിൽ ഇത്തിക്കര പാലത്തിൽ ഓട്ടം നിലച്ച ബസ് ക്രെയിൻ ഉപയോഗിച്ചു നീക്കം ചെയ്യാൻ പൊലീസ് ശ്രമിക്കുന്നു.
SHARE

ചാത്തന്നൂർ∙ ഇത്തിക്കര പാലത്തിൽ സ്വകാര്യബസ് കുടുങ്ങി, ദേശീയപാതയിൽ ഗതാഗത തടസ്സം. ഇന്നലെ പതിനൊന്നിനാണ് സംഭവം. കൊട്ടിയത്ത് നിന്ന് ചാത്തന്നൂർ വഴി പരവൂർ ഭാഗത്തേക്കു പോയ സ്വകാര്യ ബസ് പാലത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ ഓട്ടം നിലച്ചു. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. 

ഡ്രൈവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബസ് അനങ്ങിയില്ല. യാത്രക്കാരെ പുറത്തിറക്കിയ ശേഷം തള്ളി മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. പാലത്തിനു വീതി കുറവായതിനാൽ കഷ്ടിച്ചു ഒരു വാഹനത്തിനു കടന്നു പോകാൻ കഴിയുമായിരുന്നു. 

ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് അധികൃതരും എത്തി ഒരു വശത്തു കൂടി വാഹനം കടത്തി വിട്ടു. പത്തു മിനിറ്റിനുള്ളിൽ കൊട്ടിയം സിത്താര ജംക്‌ഷൻ മുതൽ ചാത്തന്നൂർ തിരുമുക്ക് വരെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു. ക്രയിൻ ഉപയോഗിച്ചു നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ‍ഡ്രൈവർ സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ ബസ് സുഗമമായി മുന്നോട്ടു നീങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS