ADVERTISEMENT
ചവറ∙ കോവിഡിനെ തുടർന്ന് കെഎസ്ആർടിസി നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കുന്നു. തെക്കുംഭാഗം–തിരുവനന്തപുരം മെഡിക്കൽകോളജ് ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇന്നു രാവിലെ മുതൽ സർവീസ് ആരംഭിക്കും. ‌5ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കുറ്റിവട്ടം, ചേനങ്കര ജംക്‌ഷൻ വഴി തെക്കുംഭാഗത്ത് എത്തും. അവിടെ നിന്നും 5.40ന് പുറപ്പെട്ട് സരതിമുക്ക്, കൊട്ടുകാട്, കൊറ്റൻകുളങ്ങര വഴി തിരുവനന്തപുരത്തേക്ക് പോകും.‌ തോടൊപ്പം തെക്കുംഭാഗം–കരുനാഗപ്പള്ളി–കൊല്ലം കെഎസ്ആർടിസി ചെയിൻ സർവീസും ഇന്ന് തുടങ്ങും. രാവിലെ 5.15 മുതൽ 2 ഡിപ്പോകളിൽ നിന്ന് ആരംഭിക്കുന്ന സർവീസ് രാത്രി 8 വരെ ഉണ്ടാകും. ബസ് സർവീസ് തുടങ്ങണമെന്ന് വിവിധ സംഘടനകളും എംഎൽഎയും ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com