ഒറ്റമുറി വീട് തീ കത്തിനശിച്ചു; തീകെടുത്തിയപ്പോൾ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
Mail This Article
×
കൊല്ലം∙ വീടിനു തീപിടിച്ച് വയോധികൻ പൊള്ളലേറ്റ് മരിച്ചു. മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലത്തിനു സമീപം കൊണ്ടേത്ത് വീട്ടിൽ വിജയകുമാർ(70)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.10നാണ് തീപിടിത്തം ഉണ്ടായത്. ഒറ്റമുറി വീട്ടിൽ ഇദ്ദേഹം തനിച്ചാണ് താമസം. തീ ഉയരുന്നതു കണ്ടു നാട്ടുകാർ ചാമക്കട അഗ്നി രക്ഷാ സേനയെ അറിയിച്ചു. അഗ്നി രക്ഷാ സംഘം എത്തിയപ്പോഴേക്കും വീട് പൂർണമായും കത്തിയമർന്നു. തീകെടുത്തിയപ്പോഴാണ് കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഈസ്റ്റ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.