ADVERTISEMENT

പുനലൂർ ∙ ആൾത്താമസം ഇല്ലാതെ അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മഞ്ഞമൺകാല മഹേഷ്‌ ഭവനിൽ  രാജശേഖരൻ(71, )നരിക്കൽ മൈലമൂട്ടിൽ തടത്തിൽ വീട്ടിൽ  ഹരിലാൽ (32), ഇടമൺ 34ൽ ചരുവിള പുത്തൻ വീട്ടിൽ സുരേഷ് (36) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം നരിക്കലിൽ ആയിരുന്നു സംഭവം. വീട്ടുകാർ കുറച്ചു ദിവസമായി വീട് പൂട്ടി പോയിരുന്നു. 

വീടിന്റെ മുറ്റത്തു നിർത്തിയിരുന്ന ബെൻസ് കാറിന്റെ ടയറും വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന റബർ പാൽ ഉറയ്ക്കുന്നതിനു ഉപയോഗിക്കുന്ന അലുമിനിയം ഡിഷുകളും കമ്പികളും ഉൾപ്പടെയുള്ള സാധങ്ങളാണ് ഇവർ മോഷ്ടിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ എല്ലാവരും മുൻപ് നിരവധി കേസുകളിലെ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. റിമാൻഡ് ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com