ADVERTISEMENT

പുത്തൂർ ∙ മെയിൻ റോഡിൽ മണ്ഡപം ജംക്‌ഷനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കു ഇടിച്ചു കയറി 6 ഇരുചക്ര വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. റോഡരികിൽ ആളില്ലാതിരുന്നതിനാൽ മറ്റു ദുരന്തമുണ്ടായില്ല. അഞ്ചല്‍ സ്വദേശികളായ കുടുംബമായിരുന്നു കാറില്‍. ഇവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

ഇന്നലെ ഉച്ചയ്ക്ക് 1.20ന് മണ്ഡപം ജംക്‌ഷനിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിലായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിനു വശം കൊടുക്കവെ നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ 2 ജീവനക്കാരുടെയും സാധനങ്ങൾ വാങ്ങാനെത്തിയവരുടെയും വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. എതിർവശത്തെ കടയിലെ ജീവനക്കാരന്റെ ബൈക്കും ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com