ADVERTISEMENT

മുദ്ര പതിപ്പിക്കൽ ക്യാംപ്

ശാസ്താംകോട്ട ∙ കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ അധികാരപരിധിയിലുള്ള കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത്, ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ ജൂണിൽ കാലാവധി അവസാനിക്കുന്നതും കഴിഞ്ഞ വർഷം കോവിഡ് ഇളവോടെ മുദ്ര പതിപ്പിക്കുകയും ചെയ്ത ഓട്ടോഫെയർ മീറ്ററുകളും അളവുതൂക്ക ഉപകരണങ്ങളും‍ കൃത്യത ഉറപ്പാക്കി മുദ്ര പതിപ്പിക്കാനുള്ള ക്യാംപ് നാളെയു29നും ഭരണിക്കാവിലെ ഓഫിസിൽ നടക്കും. 8281698024.

അധ്യാപക ഒഴിവ് 

കരുനാഗപ്പള്ളി ∙ ഡോ.വി.വി.വേലുക്കുട്ടി അരയൻ മെമ്മോറിയൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്‍സി വിഭാഗത്തിൽ ഇഡി (ഒൻട്രപ്രനർ ഷിപ്പ് ഡവലപ്മെന്റ് ) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 1.30 ന് സ്കൂളിൽ നടക്കും.

ഓച്ചിറ∙വവ്വാക്കാവ് ഗവ:എൽപി സ്കൂളിൽ എൽപി എസ്ടി താൽക്കാലിക ഒഴിവിലേക്കു അഭിമുഖം 28ന്  ഉച്ചയ്ക്ക്  12ന് നടക്കും.

സുരക്ഷാ പരിശോധന

കരുനാഗപ്പള്ളി ∙ ഇൻ‍ഡേൻ ഗ്യാസ് ഏജൻസിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ ഭവനങ്ങളിൽ ഓയിൽ കമ്പനി നിർദേശപ്രകാരം 5 വർഷത്തിലൊരിക്കൽ നടത്തേണ്ട നിർബന്ധിത സുരക്ഷാ പരിശോധന ആരംഭിച്ചു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം പരിശോധനയുമായി സഹകരിച്ചു സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തണമെന്നു എൽപിജി ഔട്ട് ലെറ്റ് ഓഫിസർ ഇൻ ചാർജ് ഹരീഷ് കെ.പിള്ള അറിയിച്ചു. ഉപഭോക്താക്കൾ പരിശോധന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് നൽകുകയും പരിശോധന വിവരങ്ങൾ കൺസ്യൂമർ കാർഡിൽ എഴുതി വാങ്ങുകയും വേണം. പരിശോധന വേളയിൽ സംശയം ഉണ്ടെങ്കിൽ 0476-2620129, 2629129 എന്നി നമ്പരുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com