ADVERTISEMENT

കൊല്ലം∙ ജില്ലയിൽ ലഹരിക്കേസുകൾ പെരുകുന്ന സാഹചര്യത്തിലും സ്വന്തമായി വാഹനമില്ലാത്തത് ചില എക്സൈസ് ഓഫിസുകൾക്ക് എങ്കിലും തിരിച്ചടിയാകുന്നു. എഴുകോൺ, ചടയമംഗലം, ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫിസുകളിലെ ജീപ്പുകൾ കട്ടപ്പുറത്തായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. കൊട്ടാരക്കര സർക്കിൾ ഓഫിസിലെ ഒരേയൊരു ജീപ്പാണ് ഇപ്പോൾ ഊഴമിട്ട് എഴുകോണിലും ചടയമംഗലത്തും ഓടിയെത്തുന്നത്. കൊട്ടാരക്കര സർക്കിൾ ഓഫിസും കൂടി ചേരുമ്പോൾ 3 ഓഫിസുകളുടെ ഉപയോഗത്തിനാണ് ഈയൊരു ജീപ്പ്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഒരു വിവരം കിട്ടിയാൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനത്തിൽ റെയ്ഡിനു പോകേണ്ട ഗതികേടാണ്. ജില്ലയിലെ ആന്റി നർകോട്ടിക്സ് സ്പെഷൽ സ്ക്വാഡിന്റെ വാഹനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ‘കാടാറു മാസം, നാടാറു മാസം’ എന്നതു പോലെ പകുതി ദിവസം എക്സൈസ് ഓഫിസിലാണെങ്കിൽ ബാക്കി പകുതി ദിവസം വർക് െഷോപ്പിലാണ് വാഹനം. കാലഹരണപ്പെട്ട വാഹനം മാറ്റി നൽകണം എന്ന ആവശ്യം ആരും കേട്ട മട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com