ADVERTISEMENT
ചവറ∙  തിരക്കേറിയ പാതയ്ക്കരികിൽ  കാലങ്ങളായി അപകടാവസ്ഥയിൽ നിന്ന തെങ്ങു കടപുഴകി വിദ്യാർഥികളുടെ ഇടയിലേക്ക് വീണു. ഒരാൾക്ക് പരുക്കേറ്റു. ചവറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആദ്ര (14) യ്ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ശങ്കരമംഗലം ജംക്‌ഷനിലായിരുന്നു സംഭവം. ആർദ്രയും മറ്റ് 4 കൂട്ടുകാരും സംസാരിച്ച് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ ഇവരുടെ ഇടയിലേക്ക് തെങ്ങ് വീഴുകയായിരുന്നു.  ആർദ്രയുടെ തലയിലാണ് തെങ്ങ് പതിച്ചത്. മറ്റുള്ളവർ കടന്നുപോയതിനാൽ അപകടം ഒഴിവായി. തല പൊട്ടി രക്തം വാർന്ന കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  .ഒട്ടേറെ കുട്ടികളും യാത്രക്കാരും എത്തുന്ന ജംക്‌ഷനിൽ നിന്ന ഈ തെങ്ങ് മുറിച്ചു മാറ്റണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com