ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. ഇന്നലെ 382 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം 11 ശതമാനമാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്സീൻ എടുക്കാത്തവരിലുമാണു കോവിഡ് ഗുരുതരമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ബൂസ്റ്റർ ഡോസ് എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണമെന്നും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകരുടെ ബൂസ്റ്റർ ഡോസ് വൈകിപ്പിക്കരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടികളുടെ വാക്സിനേഷൻ എല്ലാ ശനിയാഴ്ചകളിലും പിഎച്ച്സികളിൽ ലഭ്യമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെയും കോവിഡ് ബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ള കുട്ടികളെയും സ്കൂളുകളിൽ വിടരുത്. ഡെങ്കി, വൈറൽ പനി എന്നിവ ബാധിച്ചതോടെ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ കൊതുക് വലയിട്ട പനി വാർഡുകൾ സജ്ജമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com