ഭക്ഷണശാലകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ ഭക്ഷ്യസുരക്ഷ വകുപ്പ്

kollam-star-rating-for-restaurants
SHARE

കൊല്ലം∙രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണശാലകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 48 ശുചിത്വ സുരക്ഷ മാനദണ്ഡങ്ങൾ പരിശോധിച്ചായിരിക്കും റേറ്റിങ്. രണ്ട് വർഷമോ അല്ലെങ്കിൽ ലൈസൻസ് കാലാവധി തീരുന്നത് വരെയോ ആയിരിക്കും റേറ്റിങ്ങിന്റെ കാലാവധി. അടുക്കളയുടെ വൃത്തി, തൊഴിലാളികളുടെ ആരോഗ്യം, ഭക്ഷണം പാകം ചെയ്യുന്ന രീതി, ഭക്ഷണം സൂക്ഷിക്കുന്ന രീതി, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം തുടങ്ങിയവയെല്ലാം പരിശോധിക്കും. ജില്ലയിൽ 28 സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ റേറ്റിങ് ലഭിച്ചത്. 5 സ്ഥാപനങ്ങൾ 5 സ്റ്റാർ റേറ്റിങ്ങും 11 സ്ഥാപനങ്ങൾ ഫോർ സ്റ്റാർ റേറ്റിങും കരസ്ഥമാക്കി. റേറ്റിങ് എഫ്എസ്എസ്എഐ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കും. റേറ്റിങ് നേടാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ഫുഡ് സേഫ്റ്റി വകുപ്പുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് – 8943346182

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS