ADVERTISEMENT

പുത്തൂർ ∙ ‘വാസയോഗ്യമായ’ വീടുണ്ടെന്ന കാരണത്താൽ ലൈഫ് ഭവന പദ്ധതിയുടെ കരടു പട്ടികയിൽ നിന്നു പുറത്തായ നെടുവത്തൂർ പിണറ്റിൻമൂട് കൊതുമ്പിൽ തെക്കേക്കര അമ്പാടിയിൽ രാജേന്ദ്രന്റെ വീട് മഴയിൽ തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി വീടിന്റെ ദുരവസ്ഥയെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകി. മഴയിൽ മേൽക്കൂര നിലംപൊത്തുകയും ഭിത്തികൾക്കു പൊട്ടൽ സംഭവിക്കുകയും ചെയ്ത വീട് വാസയോഗ്യമല്ലെന്നു വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോർട്ട്.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.അജയരാജ്, ജോയിന്റ് ബിഡിഒ ബിനു വി.നായർ, ഹൗസിങ് വിഭാഗം എക്സ്റ്റൻഷന്‍ ഓഫിസർ അർച്ചന എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമയും വൈസ് പ്രസിഡന്റ് ജലജ സുരേഷും സന്നിഹിതരായിരുന്നു.

വീട് വാസയോഗ്യമല്ലെന്നു പഞ്ചായത്ത് അസി.എൻജിനീയർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കൂടി ചേർത്തുള്ള വിശദമായ റിപ്പോർട്ടാണ് ജോയിന്റ് ഡയറക്ടർക്കു സമർപ്പിച്ചിരിക്കുന്നത്. വില്ലേജ് അധികൃതരും വീട്ടിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.ചൊവ്വ വൈകിട്ട് പെയ്ത മഴയിലാണ് ഇവരുടെ വീടു തകർന്നത്. ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും നിലംപൊത്തുകയും ഭിത്തികൾക്കു പൊട്ടലുണ്ടാകുകയും ചെയ്തു. നിർധന പട്ടികജാതി കുടുംബമാണിത്. ലൈഫ് പദ്ധതിയിൽ വീടിനു വേണ്ടി ഇവർ അപേക്ഷിച്ചിരുന്നെങ്കിലും വാസയോഗ്യമായ വീടുണ്ടെന്നു പറഞ്ഞ് കരടു പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ആ വീടാണ് മഴയിൽ തകർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com