മരച്ചീനിയിൽ അഴുകൽ രോഗം; ആശങ്കയിൽ കർഷകർ

പോരുവഴി വഞ്ചിപ്പുറം ഏലായിൽ അഴുകൽ രോഗം ബാധിച്ച മരച്ചീനി.
പോരുവഴി വഞ്ചിപ്പുറം ഏലായിൽ അഴുകൽ രോഗം ബാധിച്ച മരച്ചീനി.
SHARE

ശാസ്താംകോട്ട ∙ ഏലാകളിൽ ഉൾപ്പെടെ മരച്ചീനിയിൽ അഴുകൽ രോഗം വ്യാപകമാകുന്നു. കിലോഗ്രാമിനു 50 രൂപ വരെ വില ഉയർന്നെങ്കിലും കിഴങ്ങുകള്‍ അഴുകി‍ നശിക്കുന്നത് കർഷകർക്കു തിരിച്ചടിയായി. രോഗം ബാധിക്കുന്ന മരച്ചീനികളിലെ ഇലകളിൽ വാട്ടം കണ്ടു തുടങ്ങും. മണ്ണിനോടു ചേർന്ന ഭാഗം അഴുകി ക്രമേണ കിഴങ്ങുകൾ നശിക്കും. മിക്കവരും ചീനി പിഴുതു മാറ്റിയപ്പോഴാണ് രോഗത്തെ പറ്റി അറിയുന്നത്. 

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രോഗം വ്യാപകമാകുന്നതായി പരാതിയുണ്ട്. തുടർച്ചയായി മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള ഫംഗൽ രോഗം കൂടുതലായും കാണുന്നതെന്നും വിളകൾ ഓരോ വർഷവും മാറ്റി ചെയ്യുന്നതിലൂടെ ഇതിനെ ചെറുക്കാൻ കഴിയുമെന്നും കൃഷി വകുപ്പ്‍ പറഞ്ഞു. രോഗം ബാധിച്ച ചീനി കമ്പുകൾ പിന്നീട് കൃഷിക്ക് ഉപയോഗിക്കരുതെന്നും വാഴ ഉൾപ്പെടെയുള്ള കൃഷികൾ മാറ്റി ചെയ്യാവുന്നതാണെന്നും അധികൃതർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS