ADVERTISEMENT

പുനലൂർ ∙ സമൂഹമാധ്യമത്തിൽ കൂടി മത സൗഹാർദം തകർക്കുന്ന തരത്തിൽ  അധിക്ഷേപം നടത്തിയ കേസിൽ ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. കറവൂർ സ്വദേശി സുനിൽ കുമാറി (52) നെയാണ്  അറസ്റ്റ്‌ ചെയ്തത്.  മത സംഘർഷം സൃഷ്ടിക്കുന്ന തരത്തിൽ ഇയാൾ അഭിപ്രായം രേഖപ്പെടുത്തിയെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ അഞ്ചൽ കുരുവിക്കോണത്തു ബിസിനസ് നടത്തിവരുകയാണ് അറസ്റ്റിലായ സുനിൽ.  ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. പുനലൂർ ഡിവൈഎസ്പി ബി.വിനോദ്  ഉൾപ്പെട്ട പുനലൂർ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com