ബസ് കടയിൽ ഇടിച്ചുകയറി മൂന്നു പേർക്ക് പരുക്ക്

1.കടയ്ക്കൽ ബസ് സ്റ്റാൻഡിൽ കടയി‍ൽ ഇടിച്ചു കയറിയ സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്ന നിലയിൽ.  2.ബസ് ഇടിച്ചു കയറി തകർന്ന പച്ചക്കറിക്കടയുടെ ഭാഗം. പച്ചക്കറി  ചിതറിയ നിലയിൽ.
1.കടയ്ക്കൽ ബസ് സ്റ്റാൻഡിൽ കടയി‍ൽ ഇടിച്ചു കയറിയ സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്ന നിലയിൽ. 2.ബസ് ഇടിച്ചു കയറി തകർന്ന പച്ചക്കറിക്കടയുടെ ഭാഗം. പച്ചക്കറി ചിതറിയ നിലയിൽ.
SHARE

കടയ്ക്കൽ∙സ്റ്റാൻഡിൽ ബസ്  പാർക്ക് ചെയ്യാൻ ശ്രമിക്കവെ നിയന്ത്രണം വിട്ടു പച്ചക്കറിക്കടയിൽ ഇടിച്ചുകയറി. മൂന്നു പേർക്കു പരുക്കേറ്റു. പച്ചക്കറി വാങ്ങാനെത്തിയ മതിര തോട്ടുമുക്ക് ആർ.കെ. നിവാസിൽ കൃഷ്ണ (26) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ബസ് കണ്ടക്ടർ നിലമേൽ ഇലവുംമൂട് കുന്നുംപുറത്ത് വീട്ടിൽ റാഫി (26), കടയിലെ ജീവനക്കാരൻ തിരുനെൽവേലി സ്വദേശി മുത്തുരാജ് (24) എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.25നാണ് അപകടം. ബസ് സ്റ്റാൻഡിലേക്കു സ്വകാര്യ ബസ് പാർക്ക് ചെയ്യാനെത്തിയപ്പോൾ കടയുടെ തട്ടി തകർത്ത് ഇടിച്ചുകയറുകയായിരുന്നു. ബ്രേക്ക് പോയതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ബസിന്റെ മുൻ ഗ്ലാസ് പൊട്ടിച്ചിതറി. കടയുടെ ബോർഡും തകർ‍ന്നു. ബസിന്റെ ഗ്ലാസ് വീണാണ് കടയിലെ ജീവനക്കാരനു പരുക്കേറ്റത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS