ADVERTISEMENT

കൊല്ലം ∙ ചാമക്കട മാർക്കറ്റിൽ കല്ലുപാലത്തിനു സമീപം പ്രവർത്തിക്കുന്ന അരി മൊത്തവ്യാപാരിയുടെ കടയിൽ നിന്നു ലോറിയിൽ കയറ്റുകയായിരുന്ന 324 ചാക്ക് റേഷൻ അരി പിടികൂടി. പൊലീസിനെ കണ്ട് കടയുടമയും ലോറി ജീവനക്കാരും ഓടിക്കളഞ്ഞു. മാർ‌ക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു സ്വകാര്യ ഗോഡൗണിൽ നിന്ന് ഒരാഴ്ച മുൻപ് 295 ചാക്ക് റേഷൻ അരി പിടികൂടിയ സംഭവത്തിനു പിന്നാലെയാണ് ഇത്.ഇന്നലെ രാവിലെ 9ന് സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസാണ് അരിയും ലോറിയും പിടികൂടിയത്.

അരി മൊത്തവ്യാപാരത്തിന്റെ മറവിൽ കടയിൽ സൂക്ഷിച്ചിരുന്ന റേഷൻ അരി സ്വകാര്യ മില്ലിലേക്കു കൊണ്ടു പോകാനായി വലിയ ലോറിയിലേക്കു ലോഡ് ചെയ്യുന്നതിനിടെയാണ് പൊലീസെത്തുന്നത്. സ്ഥലത്തെത്തിയ താലൂക്ക് സപ്ലൈ ഓഫിസർ ജി.എസ്.ഗോപന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി റേഷൻ അരിയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് കലക്ടർക്ക് നൽകുമെന്നും അതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസ് അധികൃതർ പറ‍ഞ്ഞു. 

തുടർനടപടിയില്ല

ചാമക്കട മാർക്കറ്റിൽ രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 3000 കിലോ റേഷൻ അരി. കേസുകളിൽ തുടർനടപടികൾ വൈകുന്നതും രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലും അരി കടത്തുകാർക്കു ഗുണമാകുന്നു. രഹസ്യവിവരങ്ങളുടെ അ‍ടിസ്ഥാനത്തിലാണ് കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 3000 കിലോ റേഷൻ അരി പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. എന്നാൽ പൊലീസ് കേസെടുക്കുന്നതല്ലാതെ സംഭവത്തിൽ മറ്റു നടപടികൾ ഉണ്ടാകാറില്ലെന്നതാണ് വാസ്തവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com