ജലനിരപ്പുയർന്നു; സ്പിൽവേയുടെ ഷട്ടറുകൾ മാറ്റുന്നതു നിർത്തിവച്ചു

പൊഴിക്കര സ്പിൽവേയിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന് നിർമിച്ച ബണ്ടിനു മുകളിലൂടെ കായലിലെ വെള്ളം ഒഴുകുന്ന നിലയിൽ
പൊഴിക്കര സ്പിൽവേയിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന് നിർമിച്ച ബണ്ടിനു മുകളിലൂടെ കായലിലെ വെള്ളം ഒഴുകുന്ന നിലയിൽ
SHARE

പരവൂർ ∙ മഴയിൽ പരവൂർ കായലിലെ ഒഴുക്ക് വർധിച്ചതോടെ പൊഴിക്കര ചീപ്പ് പാലത്തിലെ സ്പിൽവേയുടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിൽ. മൂന്നു മാസങ്ങൾക്കു മുൻപാണു ജീർണിച്ച പഴയ ഷട്ടറുകൾ നീക്കം ചെയ്തു പുതിയതു സ്ഥാപിക്കുന്ന പണി  ആരംഭിച്ചത്. ഇതിനായി മണൽചാക്കുകൾ ഉപയോഗിച്ചു ബണ്ടുകളും നിർമിച്ചിരുന്നു. ഒഴുക്ക് കൂടിയതോടെ ബണ്ടുകൾ രണ്ട് പ്രാവശ്യം ഒലിച്ചു പോയി. 1.5 കോടി രൂപയ്ക്ക് എറണാകുളത്തുള്ള കമ്പനിക്കാണു കരാർ നൽകിയിരിക്കുന്നത്. ആലപ്പുഴ ഡ്രജർ സബ് ഡിവിഷനാണു പണി നടത്തുന്നത്.

നീക്കം ചെയ്ത പൊഴിക്കര സ്പിൽവേയുടെ ജീർണിച്ച പഴയ ഷട്ടറുകൾ
നീക്കം ചെയ്ത പൊഴിക്കര സ്പിൽവേയുടെ ജീർണിച്ച പഴയ ഷട്ടറുകൾ

എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴ കാരണം കായലിൽ ജലനിരപ്പ് ഉയർന്നതോടെ നിർമാണം താൽക്കാലികമായി നിർത്തിവച്ചത്. കായലിലെ ജലനിരപ്പ് താഴ്ന്നാലേ പണി  തുടരാൻ സാധിക്കൂ.   എട്ട് ഷട്ടറുകളാണു മാറ്റി സ്ഥാപിക്കാനുള്ളത്. നാലോ അല്ലെങ്കിൽ രണ്ടോ ഷട്ടറുകൾ വീതമാണു മാറ്റാൻ ഉദ്ദേശിക്കുന്നത്. രണ്ടുവർഷം മുൻപു ടെൻഡർ നൽകിയെങ്കിലും പണി തുടങ്ങാൻ വൈകി. ഷട്ടറുകൾ സ്ഥാപിക്കുന്നതു വൈകിയാൽ കായലിന്റെ സമീപത്തുള്ളവരെ ബാധിക്കും. 

കടലിൽനിന്നു കായലിലേക്കുള്ള ഉപ്പുവെള്ളം തടയുന്നതിനു കൂടിയാണു വർഷങ്ങൾക്കു മുൻപു സ്പിൽവേ നിർമിച്ചത്. പൊഴിക്കര താഴത്തഴികം പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളമാണ്. ഉപ്പുവെള്ളം കയറിയാൽ പരവൂർ പോളച്ചിറ മേഖലകളിലെ കൃഷിയും നശിക്കാൻ സാധ്യതയുണ്ട്. പരവൂർ കായലിലെ ജലനിരപ്പ് താഴ്ന്നാൽ നിർമാണം പുനരാരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS