വലിയഴീക്കൽ പാലത്തിൽ ബൈക്ക് അഭ്യാസം; യുവാക്കൾ രക്ഷപ്പെട്ടത് അത്ഭുതകരമായി: പൊലീസ് അന്വേഷണം

bike
വലിയഴീക്കൽ പാലത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാക്കൾ. (വിഡിയോ ദൃശ്യം)
SHARE

ഓച്ചിറ ∙ വലിയഴീക്കൽ പാലത്തിലൂടെ അപകടകരമായി വേഗത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾക്കെതിരെ ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് അഭ്യാസ പ്രകടനക്കരായ രണ്ടു യുവാക്കളാണു കഴിഞ്ഞ ദിവസം പാലത്തിലൂടെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത്.

അത്ഭുതകരമായിട്ടാണു എതിരെ വന്ന വാഹനങ്ങളിൽ ഇടിക്കാതെ രക്ഷപ്പെട്ടത്. യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിന്റെ മൊബൈലിൽ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.

ഓച്ചിറ പൊലീസ് ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കു ശേഷം കേസ് എടുക്കുമെന്നു തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പാലത്തിൽ മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS